പരമ്പരാഗത ശില്പകലകളിലും സ്വയം തൊഴിലിലും ഏർപ്പെട്ടിരിക്കുന്നവർക്കായി തൃശൂർ എം. എസ്. എം. ഇ – ഡെവലപ്മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ് 5% പലിശനിരക്കിൽ വായ്പ, ടൂൾകിറ്റ്, നൈപുണ്യപരിശീലനം എന്നിവ നൽകുന്ന പി. എം. വിശ്വകർമ പദ്ധതിയെക്കുറിച്ച് ബോധവൽക്കരണവും രജിസ്ട്രേഷനും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 രാവിലെ 9.30 മുതൽ 1.30 വരെ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിലും ഫെബ്രുവരി 28 മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിലും വച്ചു നടത്തുന്ന പരിപാടിയിൽ കരകൗശല വിദഗ്‌ധർക്കും തൊഴിലാളികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷനായി ആധാർ കാർഡ്, ആധാറുമായി ലിങ്കുചെയ്‌ത മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, റേഷൻ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേരും മൊബൈൽ നമ്പറും 83300 80536, എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണം

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






