കല്‍പ്പറ്റ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുട, ബാഗ്, ചെരുപ്പ്, നോട്ട്ബുക്ക്, സ്റ്റേഷനറി എന്നിവ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് ഒന്ന് വരെ കല്‍പ്പറ്റ നഗരസഭയില്‍ ലഭിക്കും. പൂരിപ്പിച്ച ടെന്‍ഡറുകള്‍ മാര്‍ച്ച് 10 ന് വൈകിട്ട് മൂന്നിനകം കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ – 04936- 288233.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍