സൈനിക ക്ഷേമ വകുപ്പ് വിരമിച്ച വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ഏഴിമല നാവികസേനയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് ഏഴിന് രാവിലെ 11.45 ന് നടക്കുന്ന മുഖാമുഖത്തില്‍ റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്