പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സിലേക്കും ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ ആറാം ക്ലാസ്സിലേക്കും പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ വൈത്തിരി താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ മാര്‍ച്ച് ഏട്ടിന് രാവിലെ 10 ന് നടത്തും. വിദ്യാര്‍ത്ഥികള്‍ രാവിലെ ഒന്‍പതിന് ഹാള്‍ ടിക്കറ്റുമായി പരീക്ഷക്ക് എത്തണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്ത നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം.
ഫോണ്‍-04936 202232, 9496070333.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം
ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും