ആരോഗ്യ വകുപ്പ്ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ലോക കേള്‍വി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ കേള്‍വി പരിശോധന ഉറപ്പാക്കും. കേള്‍വി കുറവുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. സ്കൂള്‍തലത്തില്‍ കൂടുതല്‍ കുട്ടികളെ സ്ക്രീനിങിന് വിധേയമാക്കാന്‍ നോഡല്‍ ടീച്ചര്‍മാരെ രൂപീകരിച്ച് പരിശീലനം നല്‍കും. ഡെപ്യൂട്ടി കളക്ടര്‍ എം. ബിജുകുമാറിന്റെ അധ്യക്ഷതയില്കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അധിക ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇയര്‍പ്ലഗ് നിര്‍ബന്ധമാക്കാന്‍ ബന്ധപ്പെട്ട മേഖലയിലെ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. നവജാത ശിശുക്കള്‍, മഞ്ഞപ്പിത്തം-വിവിധ രോധബാധകള് ബാധിച്ച നവജാത ശിശുക്കളില്‍ കൃത്യമായ പരിശോധന നടത്തും. പദ്ധതി നടപ്പാക്കുന്നതിന് വിദ്യാഭ്യാസം- ഐ.സി.ഡി.എസ്- തൊഴില്‍- ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അധ്യാപകര്‍, അങ്കണവാട-ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ഗവ ആശുപത്രി ജില്ലാ നോഡല്‍ സെന്ററായും മാനന്തവാടി ഗവ ആശുപത്രി, വൈത്തിരി-സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍ എക്സ്റ്റന്‍ഷന്‍ സെന്ററായും പ്രവര്‍ത്തിക്കും. യോഗത്തില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, എന്‍.സി.ഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര് ദീപ, ജില്ലാ ബധിരത നിയന്ത്രണ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. എ.വി സന്ദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ-അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







