ബത്തേരി: കേരള സർക്കാരിന്റെയും ട്രാൻസ്പോർട്ട് കമ്മീഷണറുടെയും തല
തിരിഞ്ഞ നിയമങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരി സബ് ആർടി ഓഫീസിലേക്ക് ഐഎൻറ്റിയുസി മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന ത്തെ ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യമായിരിക്കും എന്ന് സ്റ്റിക്കർ പതിപ്പിക്കണം എന്ന തൊഴിലാളി വിരുദ്ധ നിയമങ്ങൾ തിരുത്തണ മെന്നും, പാവപ്പെട്ട ഓട്ടോ തൊഴിലാളികളെ ബുദ്ധിമുട്ടിച്ചു കൊണ്ടും, ഓട്ടോ തൊഴിലാളികളെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയും, പാവപ്പെട്ട ഓട്ടോ തൊഴിലാളികൾക്ക് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്ന നടപടി പിൻവലി ക്കണം എന്നും അല്ലാത്തപക്ഷം പണിമുടക്ക് തുടങ്ങി ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഐ എൻ ടി യു സി നേതൃത്വം നൽകുമെന്നും ഐഎൻടിയുസി മോ ട്ടോർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം
ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും