മന്ത്രി ഒ.ആര് കേളുവിന്റെ ആസ്തി വികസന നിധിയിലുള്പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ പനമരം കുടിയോംവയല് ജലസേചന പദ്ധതിക്ക് 90 ലക്ഷം രൂപയുടെയും മാനന്തവാടി ജി.കെ.എം സ്കൂളില് കഞ്ഞിപ്പുര നിര്മ്മാണ പ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.
എംഎല്എ ടി.സിദ്ദീഖിന്റെ ആസ്തി വികസന നിധിയില് നിന്നും പൊഴുതന ഗ്രാമപഞ്ചായത്തില് ജലജീവന് മിഷന് പദ്ധതി പൂര്ത്തികരിക്കുന്നതിന് 26 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്