കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ യുവാക്കൾക്ക് എംഡിഎംഎ വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും കൽപ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയിഡിൽ 6.25 ഗ്രാം എംഡിഎംഎയു മായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്‌തു. കൽപ്പറ്റ പുത്തൂർവയൽ ആഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (24), മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ സ്വദേശി പുത്തൂക്കണ്ടി വീട്ടിൽ മുഹമ്മദ് അസനുൽ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി ചോലക്കൽ വീട്ടിൽ അബ്ദുൽ മുഹമ്മദ് ആഷിഖ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി.എ, പ്രിവന്റീവ് ഓഫീസർ ലത്തീഫ് കെ.എം, സിവിൽ എക്സൈസ് ഓഫീ സർമാരായ സജിത്ത് പി.സി, വിഷ്‌ണു കെ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ.വി എന്നിവർ പങ്കെടുത്തു. സോബിൻ കുര്യാക്കോസ്, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







