എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ സ്കൂട്ടർ കൊണ്ട് ഇടിച്ചുതെറിപ്പിച്ചയാൾ കസ്‌റ്റഡിയില്‍

മാനന്തവാടി: വയനാട്ടില്‍ ലഹരി മരുന്ന്‌ പരിശോധനക്കിടെയായിരുന്നു എക്‌സൈസ്‌ ഉദ്യോഗസ്‌ഥനുനേരെ ആക്രമണമുണ്ടായത്.മാനന്തവാടി എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഇ.എസ്‌.ജെയ്‌മോന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. പരിശോധനക്കായ്‌ക്കായി സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതി ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. സംഭവത്തില്‍ അഞ്ചാംമൈല്‍ കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി (28)യെ തിരുനെല്ലി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി 8.20 നാണു കാട്ടിക്കുളം രണ്ടാംഗേറ്റില്‍വച്ചാണു ഹൈദര്‍ അലി എക്‌സൈസ്‌ സംഘം തടഞ്ഞത്‌. അപകടത്തിനു ശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹൈദര്‍ അലിയെ വെള്ളിയാഴ്‌ച രാത്രിതന്നെ പോലീസ്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌ വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ആശുപത്രിയില്‍നിന്നു വിടുതല്‍ ചെയ്‌ത ശേഷം ഇന്നലെ ഉച്ചയോടെ അറസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും വേദനയുണ്ടെന്നു ഹൈദര്‍ അലി പറഞ്ഞതിനാല്‍ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തില്ല. പോലീസ്‌ ഓഫീസര്‍മാരുടെ നിരീക്ഷണത്തിലാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. തിരുനെല്ലി സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസാണു കേസന്വേഷിക്കുന്നത്‌. ഹൈദര്‍ അലിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളെ സംബന്ധിച്ചും വ്യക്‌തമായ വിവരം ലഭിച്ചതായും അടുത്ത ദിവസം തന്നെ പിടികൂടുമെന്നും പോലീസ്‌ പറഞ്ഞു. ആക്രമണത്തില്‍ ജെയ്‌മോന്‌ സാരമായി പരുക്കേറ്റു. താടിയെല്ലിനും പല്ലുകള്‍ക്കും ക്ഷതം സംഭവിച്ച ജെയ്‌മോനെ ആദ്യം വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പിന്നീട്‌ മേപ്പാടി വിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ ശനിയാഴ്‌ച രാവിലെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ജെയ്‌മോന്‍ അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. മൂന്നാഴ്‌ചയിലധികം ചികിത്സ വേണ്ടി വരുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.
പ്രതി ഹൈദര്‍ അലി മുമ്ബും മൂന്നു എന്‍.ഡി.പി.എസ്‌. കേസുകളിലുള്‍പ്പെട്ടയാളാണെന്നു പോലീസ്‌ പറഞ്ഞു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചപ്പോള്‍ ഹൈദര്‍ അലിയും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക്‌ തെറിച്ചു വീണിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.