ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ.
ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ,എൻ. തരുൺ (29), കോക്സ് ടൌൺ, ഡാനിഷ് ഹോമിയാർ (30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം (30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ (28) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ഗുണ്ടൽപേട്ട ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു കെ.എ 01 എം.എക്സ‌് 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്