ഡിവൈഎഫ്ഐ ചൂര്യാറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂര്യാറ്റയിൽ “വേണ്ട ലഹരിയും ഹിംസയും” ക്യാംപയിനിന്റെ ഭാഗമായി വീട്ടുമുറ്റ സദസ്സും,ജാഗ്രതാ സ്ക്വാഡ് രൂപീകരണവും സംഘടിപ്പിച്ചു
എൻ സുരാജ് അദ്ധ്യക്ഷനായ പരിപാടി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് പിഎം നാസർ,ബ്ലോക്ക് സെക്രട്ടറി പി.ജംഷിദ്,മേഖല സെക്രട്ടറി എം.റാഷിക്ക്,പ്രസിഡണ്ട് എ.ജെ ജിതിൻ തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി എ.കെ സന്ദീപ് സ്വാഗതവും, കെ.സുഭാഷ് നന്ദിയും രേഖപ്പെടുത്തി.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







