സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഡങ്കിപ്പനി റിപ്പോര്ട്ട് ചെയ്യുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തില് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കി പ്രതിരോധിക്കാന് താഴെ പറയുന്ന കാര്യങ്ങള് എല്ലാവരും ശീലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാന് സാധ്യതയുളള ചിരട്ട, ടയര്, കുപ്പി, പാത്രങ്ങള്, ചട്ടികള് തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വെയ്ക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില് വെയ്ക്കുന്ന പാത്രങ്ങള്, കൂളറിന്റെ ഉള്വശം ഇവയില് നിന്നും ആഴ്ചയിലൊരിക്കല് വെള്ളം നീക്കം ചെയ്യണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം മൂടി വെയ്ക്കണം. റബ്ബര് പാല് ശേഖരിക്കുന്ന ചിരട്ട, കപ്പ് ഇവ ആവശ്യത്തിന് ശേഷം കമിഴ്ത്തിവെയ്ക്കണം. സെപ്റ്റിക് ടാങ്ക് വെന്റ് പൈപ്പിന്റെ മുകള് ഭാഗത്ത് കൊതുകുവല ചുറ്റണം. വീടിനുളളിലും പരിസരത്തും വെളളം കെട്ടിനില്ക്കുന്ന സാഹചര്യം ഒഴിവാക്കി ആഴ്ചയിലൊരിക്കല് ഡ്രൈ ഡേ ആചരിക്കണമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







