ഗോവിന്ദൻ തുടരും, ശൈലജ സെക്രട്ടറിയേറ്റിൽ, പി ജയരാജനെ വെട്ടിനിരത്തി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും പട്ടിക

സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തു. 24-ാം പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ഗോവിന്ദനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. ഇതില്‍ 17 പേർ പുതുമുഖങ്ങളാണ്.

കെ.കെ. ഷൈലജയെ സംസ്ഥാന സെക്രട്ടറേറിയറ്റിലേക്ക് തെരഞ്ഞെടുത്തു. എം.വി. ജയരാജനും സംസ്ഥാന സെക്രട്ടറിയറ്റിലുണ്ട്. സംസ്ഥാന സമിതിയിലേക്ക് മന്ത്രി ആർ. ബിന്ദുവിനെയും തെരഞ്ഞെടുത്തു. മന്ത്രി വീണാ ജോർജിനെ സംസ്ഥാന സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍‌

പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, കെ.കെ. ഷൈലജ, എളമരം കരീം, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാല്‍, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, പി. സതീദേവി, പി.കെ. ബിജു, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്, കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്‌. കുഞ്ഞമ്ബു, എം.വി. ജയരാജൻ, പി. ജയരാജൻ, കെ.കെ. രാഗേഷ്, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, സി.കെ. ശശീന്ദ്രൻ, പി. മോഹനൻ, എ. പ്രദീപ് കുമാർ, ഇ.എൻ. മോഹൻദാസ്, പി.കെ. സൈനബ, സി.കെ. രാജേന്ദ്രൻ, എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ്, എ.സി. മൊയ്തീൻ, സി.എൻ. മോഹനൻ, കെ. ചന്ദ്രൻ പിള്ള, സി.എം. ദിനേശ്മണി, എസ്. ശർമ, കെ.പി. മേരി, ആർ. നാസർ, സി.ബി. ചന്ദ്രബാബു, കെ.പി. ഉദയബാനു, എസ്. സുദേവൻ, ജെ. മേഴ്സികുട്ടിയമ്മ, കെ. രാജഗോപാല്‍, എസ്. രാജേന്ദ്രൻ, കെ. സോമപ്രസാദ്, എം.എച്ച്‌. ഷാരിയാർ, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ. സീമ, വി. ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ. സജീവന്‍, എം.എം. വര്‍ഗീസ്, ഇ. എന്‍. സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ.എ. റഹിം, വി.പി. സാനു, ഡോ.കെ.എന്‍. ഗണേഷ്, കെ.എസ്. സലീഖ, കെ.കെ. ലതിക, പി. ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ.ആര്‍. കേളു, ഡോ. ചിന്ത ജെറോം, എസ്. സതീഷ്, എന്‍. ചന്ദ്രന്‍.

പുതുമുഖങ്ങള്‍

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. രാജഗോപാല്‍, കെ. റഫീഖ്, എം. മഹബൂബ്, വി.പി. അനില്‍, കെ.വി. അബ്ദുള്‍ ഖാദര്‍, എം. പ്രകാശൻ മാസ്റ്റർ, വി.കെ. സനോജ്, വി. വസീഫ്, കെ. ശാന്തകുമാരി, ആർ.ബിന്ദു, എം. അനില്‍കുമാർ, കെ. പ്രസാദ്, ടി.ആർ. രഘുനാഥ്, എസ്. ജയമോഹൻ, ഡി.കെ. മുരളി

സെക്രട്ടേറിയറ്റ് അംഗങ്ങള്‍

എം.വി. ജയരാജൻ, കെ.കെ. ശൈലജ, ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാല്‍, പി. രാജീവ്, കെ.കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.