യുപിഐ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ ബാങ്കുകൾ

യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്ബറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക പുതുക്കണം എന്നതാണ് ഇതില്‍ പ്രധാന നിബന്ധന.ബാങ്കുകള്‍ പതിവായി കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ ഡാറ്റാബേസ് പുതുക്കണം .

ഇത് മൊബൈല്‍ നമ്ബറുകള്‍ മൂലമുണ്ടാകുന്ന പിശകുകള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് എന്‍പിസിഐ സര്‍ക്കുലര്‍ പറയുന്നു.യുപിഐ ലൈറ്റുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.യുപിഐ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് ബാലന്‍സ് തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. ഇങ്ങനെ ഫണ്ട് പിന്‍വലിക്കാന്‍ പ്രാപ്തമാക്കുന്ന ട്രാന്‍സ്ഫര്‍ ഔട്ട് എന്ന സേവനം ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ലഭ്യമാകും.

നിലവില്‍, യുപിഐ ലൈറ്റ് ഉപയോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നിന്ന് വാലറ്റിലേക്ക് പണം ചേര്‍ക്കാന്‍ കഴിയും, പക്ഷേ അത് ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല. ഇതിനായി യുപിഐ ലൈറ്റ് അക്കൗണ്ട് നിര്‍ജ്ജീവമാക്കണം. എന്നാല്‍ ട്രാന്‍സ്ഫര്‍ ഔട്ട് വഴി ബാങ്ക് അക്കൗണ്ടിലേക്ക് ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കാം. ഇത് ചെറിയ പേയ്മെന്‍റുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും.

ഒരു യുപിഐ ലൈറ്റ് അക്കൗണ്ടില്‍ നിന്ന് 6 മാസത്തേക്ക് ഒരു ഇടപാടും നടന്നില്ലെങ്കില്‍, ബാങ്ക് ആ അക്കൗണ്ട് നിഷ്ക്രിയമായി കണക്കാക്കുകയും ബാക്കി തുക ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യും. ഈ നിയമം 2025 ജൂണ്‍ 30-നകം നടപ്പിലാക്കും. കുറഞ്ഞ ചെലവിലുള്ള ദൈനംദിന ഇടപാടുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു അതിവേഗ യുപിഐ പേയ്മെന്‍റ് സേവനമാണ് യുപിഐ ലൈറ്റ്. 500 രൂപയില്‍ താഴെയുള്ള ചെറിയ തുകകള്‍ക്ക് പിന്‍ നമ്ബര്‍ ഇല്ലാതെ ഇടപാടുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു.

TAGSUPI

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.