‘ഞാൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’: രോഹിത് ശർമ

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ‘ഇപ്പോൾ ഭാവിയെക്കുറിച്ച് പദ്ധതികളൊന്നുമില്ല. ഇപ്പോൾ എന്ത് ചെയ്യുന്നുവോ, അത് തന്നെ ഇനിയും തുടരും.’ രോഹിത് ശർമ പ്രതികരിച്ചു.
‘ഒരുപാട് താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ വലിയ ആ​ഗ്രഹമുണ്ട്. അതിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള സീനിയർ താരങ്ങളും ഉൾപ്പെടുന്നു. ക്രിക്കറ്റിനോടുള്ള മുതിർന്ന താരങ്ങളുടെ ആവേശം യുവതാരങ്ങൾക്കും പകർന്ന് കിട്ടുന്നു. എങ്കിലും ഇന്ത്യൻ ടീമിൽ അഞ്ചോ ആറോ മികച്ച താരങ്ങൾ സ്ഥിരമായി ഉണ്ടാകും. അത് ഇന്ത്യൻ ടീം മാനേജ്മെന്റിന് ജോലി എളുപ്പമാക്കുന്നു.’ രോഹിത് ശർമ വ്യക്തമാക്കി.

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 83 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം രോഹിത് 76 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച് ഒരൽപ്പം ശാന്തതോടെയാണ് രോഹിത് ഫൈനലിൽ ബാറ്റ് ചെയ്തത്.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘനൃത്തമാണ്

രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?

നല്ല തണുപ്പുണ്ടാകുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, ഭയം തോന്നുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടമുളള ഒരു പാട്ട് കേള്‍ക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ രോമാഞ്ചമെന്ന പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയാം. goosebumps skin

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.