സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വളണ്ടീയർമാരായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷിക്കാം. സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിര താമസക്കാരായ യുവതീ യുവാക്കൾ, ടീച്ചർമാർ, സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ, അങ്കണവാടി വർക്കർമാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയ ചായ് വില്ലാത്ത എൻ.ജി.ഒ ക്ലബ്ബുകളിലെ മെമ്പർമാർ, അയൽക്കൂട്ടം പ്രവർത്തകർ, മൈത്രി സംഘങ്ങൾ, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് 24 നകം സുൽത്താൻ ബത്തേരി കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോടതി സമുച്ചയം, സുൽത്താൻ ബത്തേരി 673 592 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ 8304882641.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന