ബാങ്കേഴ്‌സ് മീറ്റ് 15 ന്

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആൻഡ് ആക്‌സലേറ്റിംഗ് എം.എസ്.എം.ഇ പെർഫോർമൻസ് പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി സപ്ത റിസോർട്ട് ആൻഡ് സ്പായിൽ മാർച്ച് 15 രാവിലെ 10 ന് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സാമ്പത്തികസാക്ഷരത വർദ്ധിപ്പിക്കുക,സാമ്പത്തിക സേവന വിവരങ്ങൾ നൽകുക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് എം.എസ്.എം.ഇകൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ബാങ്കേഴ്‌സ് മീറ്റിന്റെ ലക്ഷ്യം. നിലവിൽ ഉദ്യം രജിസ്‌ട്രേഷനോടെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കുംപുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ബാങ്കേഴ്‌സ് മീറ്റിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നാളെ (മാർച്ച് 12) വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ഫോൺ 04936 202485

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.