മാനന്തവാടി: മാനന്തവാടി താലൂക്ക് സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളബാങ്ക് മാനന്തവാടി ശാഖയുടെ മുൻപിൽ ധർണ്ണാ സമരം നടത്തി. സമരം സഹകരണ ജനാധിപത്യവേദി ജില്ല ചെയർമാൻ അഡ്വ.എൻ. കെ വർഗ്ഗീസ്സ് ഉദ്ഘാടനം ചെയ്‌തു. താലൂക്ക് ചെയർമാൻ ബെന്നി അരിഞ്ചേർമല അദ്ധ്യക്ഷത വഹിച്ചു. പി.വി ജോർജ്,കുന്നത്ത് മത്തച്ചൻ, എ.പ്രഭാകരൻ മാസ്റ്റർ, ബേബി തുരുത്തിയിൽ, സി.കെ ഉണ്ണികൃഷ്‌ണൻ മാസ്റ്റർ. വി.വി രാമകൃഷ്ണൻ, പൗലോസ് എം.എ, ബീന സജി, പെരുമ്പിൽ അപ്പച്ചൻ, ഹംസ പഞ്ചാരക്കൊല്ലി, എം.ജി ബാബു,സജി നടവയൽ, ജിസസ് കമ്മന എന്നിവർ സംസാരിച്ചു.

പരീക്ഷകള് അവസാനിക്കുന്നു;ആഘോഷിക്കാമെന്ന് കരുതേണ്ട
എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് അവസാനിക്കുന്നതോടെ സ്കൂളുകള്ക്ക് മുന്നില് സുരക്ഷാ പരിശോധയുമായി പോലീസ്. പ്ലസ് ടു