മാനന്തവാടി വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കേറ്റയാൾ മരിച്ചു.ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന തോട്ടുങ്കൽ ശ്രീധരൻ (65)ആണ് മരിച്ചത്
ഭാര്യ: ലീല. മക്കൾ:
മനോജ് , പ്രമോദ്, വിനോദ്, ഷീബ, ശ്രീന.
കണ്ണൂരിൽ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോവുകയായിരുന്ന അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്
വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഇന്ന് മൂന്ന് മണിയോടെ യായിരുന്നു അപകടം നടന്നത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ്, സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ,വി.കൃഷ്‌ണൻ എന്നിവർക്കാണ് പരിക്കേറ്റത്.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്പത് മുതല് വൈകിട്ട് 5.30 വരെ പൂര്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







