പുത്തൂർവയൽ എസ്.ബി.ഐ പരിശീലന കേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.ബേക്കറി,കേക്ക് നിർമാണം, പഫ്‌സ് ,ബർഗർ, സാൻഡ്വിച്ച്, കപ്പ്‌കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. മാർച്ച് 15 മുതൽ ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ 8590762300, 8078711040.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ