ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ് കേരള മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 100 ലധികം തൊഴിൽ അവസരങ്ങളാണുള്ളത്. പ്ലസ് ടു, ഐടിഐ , ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 15 ന് രാവിലെ ഒൻപതിന് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. കൂടുതൽ വിവരങ്ങളും രജിസ്‌ട്രേഷനുമായി https://forms.gle/SVqszhmhttAugR7f7 ലിങ്കിൽ ലഭിക്കും. ഫോൺ 9495999669

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







