ഭാര്യ ഗര്‍ഭിണി, രണ്ട് കാമുകിമാര്‍; കടം വീട്ടാൻ 50കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്നു; പിടിയിലായത് കാമുകിയെ കാണാൻ എത്തിയപ്പോൾ

50കാരിയെ മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്. നവംബര്‍ മാസം മുതലാണ് മേരി എന്ന 50കാരിയെ കാണാതായത്. അയല്‍വാസിയായ ലക്ഷ്മണാണ് മേരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നത്. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്‌.ബി കോളനി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 30-കാരനായ ലക്ഷ്മണിനെയാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

മേരിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ലക്ഷ്മണ്‍ കവര്‍ന്നു. കൊലപാതകം നടത്തിയതിന് ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന് തനിക്ക് പ്രചോദനമായത് കന്നഡ ചിത്രം ദൃശ്യ ആണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നവംബര്‍ 27-നാണ് മേരിയെ കാണാനില്ലെന്ന് ബന്ധുവായ ജെന്നിഫര്‍ കൊതനൂര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തുടക്കത്തില്‍ കുറച്ചുപേരെ പോലീസ് സംശയിച്ചെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല.പിന്നീട് മേരിയുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി. അയല്‍വാസിയായ ലക്ഷ്മണ്‍ മേരിയെ കാണാതായ അതേ ദിവസം മുതല്‍ അപ്രത്യക്ഷമായതും പൊലീസില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് പൊലീസ് ലക്ഷ്മണിന്റെ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡും പരിശോധിച്ചു.

രണ്ട് സ്ത്രീകളുമായി ലക്ഷ്മണിന് വിവാഹേതര ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഈ രണ്ട് യുവതികളേയും കണ്ടെത്തിയ പൊലീസ് ഇരുവരുമായും സംസാരിച്ചു. തുടര്‍ന്ന്, ഇതില്‍ ഒരു കാമുകിയെ കാണാനായി ലക്ഷ്മണ്‍ മാര്‍ച്ച്‌ ഒമ്ബതിന് എത്തുമെന്ന് മനസ്സിലാക്കി.ഇങ്ങനെ കാത്തിരുന്നു പിടികൂടുകയായിരുന്നു.

അയല്‍ക്കാര്‍ എന്ന നിലയില്‍ മേരിയുമായി യുവാവിന് പരിചയമുണ്ടായിരുന്നു. ഇലക്‌ട്രിക്കല്‍ ജോലിയും ഓട്ടോ ഓടിക്കലുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇടയ്ക്ക് ചില ബിസിനസ് സ്ഥാപനങ്ങള്‍ പലരില്‍ നിന്നായി കടം വാങ്ങി ആരംഭിച്ചു. എന്നാല്‍ ബിസിനസ് പൊട്ടിയതോടെ ലക്ഷങ്ങളുടെ കടമുണ്ടായി. ഈ കടം തീര്‍ക്കാനായി പണം ആവശ്യം വന്നപ്പോള്‍ മുമ്ബ് മേരിയുടെ വീട്ടിലെ ഇലക്‌ട്രിക്കല്‍ ജോലിക്ക് പോയപ്പോള്‍ കണ്ട സ്വര്‍ണത്തെ കുറിച്ച്‌ ഓര്‍മ വന്നു.ംതുടര്‍ന്ന് മേരിയെ കൊലപ്പെടുത്തി സ്വര്‍ണം കൈക്കലാക്കാന്‍ യുവാവ് തീരുമാനിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി മേരിയെ കൊലപ്പെടുത്തി. തുടര്‍ന്ന് കുറച്ച്‌ മാലിന്യം കളയാനുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറായ ബന്ധുവിനെ വിളിച്ചുവരുത്തി. ചാക്കില്‍ കെട്ടിയ മേരിയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി മാലിന്യക്കൂമ്ബാരത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്നാണ് മേരിയുടെ സ്വര്‍ണം കൈക്കലാക്കിയത്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.