ജ്യോത്സ്യനെ നഗ്നനാക്കി ഹണിട്രാപ്പില്‍ കുടുക്കി; സ്ത്രീയും സുഹൃത്തും അറസ്റ്റില്‍: പാലക്കാട് നടന്ന സംഭവം ഇങ്ങനെ…

ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്ബാറ പൊലീസ് പിടികൂടിയത്. ജ്യോത്സ്യന്റെ നാലര പവൻ സ്വർണമാലയും മൊബൈല്‍ ഫോണും പണവും സംഘം കൈക്കലാക്കി.

20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍, ഇത് കൊടുത്തില്ലെങ്കില്‍ നഗ്നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേനയാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്ബാറ കല്ലാണ്ടിച്ചള്ളയിലെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യൻ കൊഴിഞ്ഞാമ്ബാറയിലെത്തി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എൻ. പ്രതീഷിന്റെ (36) കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു രണ്ട് യുവാക്കള്‍ ചേർന്നു ജ്യോത്സ്യനെ കൊണ്ടുപോയി.

പൂജക്ക് ഒരുക്കം നടത്തുന്നതിനിടെ ജ്യോത്സ്യനെ പ്രതീഷ് ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മൈമൂനക്ക് ഒപ്പം നിർത്തി നഗ്നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. നാലര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കിയ സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവസമയത്ത് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു. ഇതിനിടെ, മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ടവർ ലൊക്കേഷൻ പിന്തുടർന്നു പ്രതീഷിന്റെ വീട്ടില്‍ ചിറ്റൂർ പൊലീസ് എത്തി. ചിറ്റൂർ സ്റ്റേഷൻ പരിധിയില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്. പൊലീസിനെ കണ്ടതോടെ പ്രതികള്‍ പലവഴിക്ക് ഓടിരക്ഷപ്പെട്ടു.

പിറകെ ഓടിയ പൊലീസ് മൈമൂനയേയും ശ്രീജേഷിനെയും പിടികൂടി. പ്രതികളില്‍ ഒരാള്‍ക്ക് ഓട്ടത്തിനിടെ വീണ് കാലിന് ഗുരുതര പരിക്കേറ്റ് വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അടിപിടിക്കേസ് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. വീടിനകത്ത് നടന്ന സംഭവം അറിയാതെ ചിറ്റൂർ പൊലീസ് തിരികെ പോവുകയും ചെയ്തു.അതിനിടെ, ചിതറി ഓടിയ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീണു. ചോദ്യം ചെയ്ത നാട്ടുകാരെ ഇവർ അസഭ്യം പറഞ്ഞു. ഇതോടെ നാട്ടുകാര്‍ കൊഴിഞ്ഞാമ്ബാറ പൊലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഹണിട്രപ്പ് വിവരം പുറത്തറിഞ്ഞത്. ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടുന്നത് കണ്ട് പിൻവാതിലിലൂടെ രക്ഷപ്പെട്ട ജ്യോല്‍സ്യന്‍ കൊല്ലങ്കോട് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.