വെള്ളമുണ്ട: കിണറ്റിങ്ങൽ ഭാഗത്ത് കണ്ടെത്തിയ അഞ്ഞാത ജീവിയുടെ കാൽപ്പാട്
മനുഷ്യനിർമ്മിതമെന്ന് വനം വകുപ്പ് വ്യക്തമാക്കി. കിണറ്റിങ്ങൽ പരിസരത്തെ ഹോട്ടലി നോട് ചേർന്ന ഭാഗത്താണ് ഇന്ന് പുലർച്ചെ കടുവയുടെ കാൽപ്പാടിന് സമാനമായ കാൽപ്പാട് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥല ത്ത് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ കൽപ്പാട് മനുഷ്യ നിർ മ്മിതമാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവ ത്തികൾ ചെയ്ത് വ്യാജ വാർത്തകൾ പരത്തുന്നതിനെതിരെ ശക്തമായ നിയമ നടപ ടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







