നൈജീരിയൻ സ്വദേശി ചിക്കാ അബാജുഒ [40], ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക്[27] എന്നിവരെയാണ് സുൽത്താൻബത്തേരി പൊലി സ് ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം നാലായി. കഴിഞ്ഞ മാസം 24ന് മലപ്പുറം സ്വ ദേശി ഷഫീഖ്, ഇക്കഴിഞ്ഞ പത്തിന് ടാൻസാനി യൻ പൗരൻ പ്രിൻസ് സാംസൺ എന്നിവരാണ് പി ടിയിലായത്. ഷഫീഖിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







