മാനന്തവാടി: വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണത്തിൽ നിന്നും വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി സോണിന്റെ നേതൃത്വത്തിൽ മാനന്തവാടി സബ് കളക്ടർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
സബ് കളക്ടർ ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡണ്ട് റെനിൽ കഴുതാടി അധ്യക്ഷത വഹിച്ചു,എസിവൈഎം മുൻ പ്രസിഡണ്ട് സജിൻ ചാലിൽ മുഖ്യപ്രഭാഷണം നടത്തി,എ കെ സി സി ദ്വാരക മേഖല പ്രസിഡണ്ട് ജിജോ മംഗലം, കെസിവൈഎം രൂപത പ്രസിഡണ്ട് ബിബിൻ പിലാപള്ളി, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, സജി ഇരട്ടമുണ്ടയ്ക്കൽ, റോബി താന്നിക്കുന്നേൽ, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, റെജിമോൻ പുന്നോലിൽ, ജോസഫ് പുല്ലുമാരിയിൽ, മെസീന തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







