വ്യവസായങ്ങളെക്കുറിച്ചും വിപണിസാധ്യതകളെക്കുറിച്ചും പഠിച്ച് വേണം സംരംഭങ്ങൾ തുടങ്ങാൻ:ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ.

ബത്തേരി:
വ്യവസായങ്ങളെക്കുറിച്ചും വിപണിസാധ്യതകളെപ്പറ്റിയും പഠിച്ചും സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയും വേണം സംരംഭങ്ങൾ തുടങ്ങാനെന്ന് സുൽത്താൻബത്തേരി എം.എൽ.എ. ഐ. സി. ബാലകൃഷ്ണൻ. കേന്ദ്ര സൂക്ഷ്മ‌ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്റ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ സുൽത്താൻബത്തേരി സപ്ത‌ റിസോർട്ടിൽ സംഘടിപ്പിച്ച ബാങ്കേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ചക്കയിൽ നിന്നും മാത്രം 25ഓളം ഉല്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും. അതിന്റ വിപണി സാധ്യതകൾ മനസ്സിലാക്കണം, അതിന് സൂക്ഷ്മമായ പഠനം ആവശ്യമാണ്. വയനാടിന്റെ സവിശേഷത മനസ്സിലാക്കി ടൂറിസം മേഖലയ്ക്കും കാർഷിക രം​ഗത്തിനും പ്രാമുഖ്യമുള്ള ചെറുകിട വ്യവസായങ്ങൾ വളർത്തുന്നതിന് ഇത്തരത്തിലുള്ള ബാങ്കേഴ്സ് മീറ്റിന് കഴിയുമെന്നും ആദ്ദേഹം പറഞ്ഞു.
വയനാടിന്റെ ബ്രാൻഡ് വാല്യു വേണ്ട പോലെ ഉപയോ​ഗപ്പെടുത്താൻ ഇവിടുത്തെ ചെറുകിട സംരംഭകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വയനാടിനെ ഒരു മികച്ച ബ്രാൻഡാക്കി മാറ്റണമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.
ചടങ്ങിൽ കാനറ ബാങ്ക്, കേരള ബാങ്ക്, കേരള ​ഗ്രാമീൺ ബാങ്ക് പ്രതിനിധികൾക്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ ഐ. സി. ബാലകൃഷ്ണൻ നൽകി.
എ.ഡി. എം കെ. ദേവകി മുഖ്യപ്രഭാഷണം നടത്തി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍ രമ, വയനാട് എൽ. ഡി. എം. ടി. എം. മുരളിധരൻ , കെ. എസ്. എസ്. ഐ എ പ്രസിഡൻറ് പി.ടി. സുരേഷ് , ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബി. ഗോപകുമാർ ,വ്യവസായ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അഖില സി. ഉദയൻ എന്നിവർ പ്രസം​ഗിച്ചു.

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.