കൽപ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും വിധിച്ചു. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ, കരുണപ്പാറ വീട്ടിൽ കെ.അപ്പുക്കുട്ട (41) നെയാണ് കൽപ്പറ്റ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ് എ.വി മൃദുല ശിക്ഷിച്ചത്. 2016 ജൂണിലാണ് ഇയാൾ മേപ്പാടി കോട്ടവയലിലുള്ള ഭാര്യയുടെ വീട്ടിൽ രാത്രി യിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തി കൊണ്ട് കഴുത്തിനു കുത്തി ഗുരുതര പരിക്കേൽപ്പിച്ചത്. ഐ.പി.സി യിലെ വിവിധ വകുപ്പുകളിലായി വധശ്രമത്തിന് ജീവപര്യന്തവും 100000 രൂപ പിഴയും, അതിക്രമിച്ചു കയറിയ കുറ്റത്തിന് 5 വർഷവും 25000 രൂപയും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 2 വർഷവും 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷാവിധിച്ചത്.

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന







