കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചെന്നലോട് വാർഡിൽ ഉൾപ്പെട്ട ശാന്തിനഗർ പ്ലാച്ചേരികുഴി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മടത്തുവയൽ, വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, അംഗങ്ങളായ ജോസ് മുട്ടപ്പള്ളി, ദിലീപ് കുമാർ, മുജീബ് പാറക്കണ്ടി, ആൻസി ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്