വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സാപ്പ്. ഉപയോക്തക്കള്‍ സൈബർ തട്ടിപ്പുകളില്‍ പെടാതിരിക്കാനും, സുരക്ഷ മുൻനിർത്തിയുമാണ് പുതിയ മാറ്റം. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് മെറ്റ നല്‍കുന്ന വിവരം. നിലവില്‍ വാട്‌സാപ്പില്‍ വീഡിയോ കോള്‍ വരുമ്പോള്‍ ഉപയോക്താക്കളുടെ ഫ്രണ്ട് ക്യാമറകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകുന്നു. ഇത് അനുവാദമില്ലാതെ തന്നെ സ്വീകര്‍ത്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റഡ് വേർഷനില്‍ അതുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. വീഡിയോ കോളുകള്‍ വരുമ്പോള്‍ ക്യാമറ അല്ലെങ്കില്‍ വീഡിയോ ഓഫ് ആക്കാനുള്ള ഓപ്ഷനും വീഡിയോ ഇല്ലാതെ കോള്‍ എടുക്കാനുള്ള ഫീച്ചറും പുതിയ അപ്‌ഡേറ്റ് പ്രകാരം ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത കൂട്ടുന്ന ഫീച്ചര്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെ തടയുമെന്നാണ് വിലയിരുത്തല്‍. തട്ടിപ്പുകാര്‍ വീഡിയോ കോളുകള്‍ വഴി അനുവാദമില്ലാതെ ഉപയോക്താക്കളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് വഴി പകര്‍ത്തുന്നത് ഇതുവഴി തടയാനാകും. ഉടൻ തന്നെ അപ്ഡേറ്റഡ് വേർഷൻ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







