ഇന്ത്യൻ റെയില്‍വേ ജനറല്‍ ടിക്കറ്റ് നിയമങ്ങളില്‍ മാറ്റം

ദിവസേന കോടിക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഇന്ത്യൻ റെയില്‍വേയുടെ ജനറല്‍ ടിക്കറ്റ് മാർഗ്ഗനിർദ്ദേശങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. യാത്രകളുടെ ക്രമീകരണത്തില്‍ പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണ് റെയില്‍വേ നടത്തുന്നത്. ഇതോടെ, ജനറല്‍ ടിക്കറ്റ് ഉള്ളവർക്ക് എത്രമാത്രം സ്വാതന്ത്ര്യത്തോടെയാകും യാത്രചെയ്യാൻ കഴിയുക എന്നതിനെക്കുറിച്ചും ടിക്കറ്റ് സാധുതയുടെ കാലാവധി സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.

എന്തൊക്കെ
മാറ്റങ്ങള്‍ വരാം..

നിലവില്‍, ഒരു ജനറല്‍ ടിക്കറ്റ് ഉള്ളവർക്ക് നെറ്റ്‌വർക്കിലെ ഏത് ട്രെയിനിലും യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ നിയമങ്ങള്‍ നടപ്പായാല്‍, പ്രത്യേകമായി ഒരു ട്രെയിനിനായിരിക്കും ജനറല്‍ ടിക്കറ്റ് അനുവദിക്കുക. ഇതിലൂടെ, യാത്രക്കാർക്ക് തങ്ങളേക്കാള്‍ നേരത്തേ സ്റ്റേഷനിലെത്തിയവരെ മറികടന്ന് ട്രെയിനില്‍ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കാമെന്നതും റെയില്‍വേ ചിന്തിക്കുന്നു. ജനറല്‍ ടിക്കറ്റുകളുടെ സാധുത കാലാവധി നിലവില്‍ ഒരു ജനറല്‍ ടിക്കറ്റ് വാങ്ങിയതിന് ശേഷം മൂന്ന് മണിക്കൂർക്കുള്ളില്‍ യാത്ര ആരംഭിക്കണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ അനവധി യാത്രക്കാർക്ക് ഇതറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ നിയമം കർശനമായി നടപ്പാക്കുന്നതിനും, തീവ്ര തിരക്കുള്ള സ്റ്റേഷനുകളില്‍ ടിക്കറ്റ് ദുരുപയോഗം തടയുന്നതിനും പുതിയ സംവിധാനങ്ങള്‍ ആവിഷ്കരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ഈ പുതിയ മാറ്റങ്ങള്‍ യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തും. ടിക്കറ്റ് പരിശോധന കൂടുതല്‍ കാര്യക്ഷമമാകുകയും അനധികൃത യാത്ര തടയുകയും ചെയ്യും. കൂടാതെ, അണ്‍റിസർവ്ഡ് ടിക്കറ്റ് സിസ്റ്റം (UTS) വഴി ടിക്കറ്റ് ലഭ്യത നിയന്ത്രിക്കുന്നതിനും കൂടുതല്‍ മാർഗ്ഗനിർദ്ദേശങ്ങള്‍ വരാനാണ് സാധ്യത. നിലവില്‍, UTS മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നോ ജനറല്‍ ടിക്കറ്റുകള്‍ നേടാം. ഇതിന്റെ സാധുത മൂന്ന് മുതല്‍ 24 മണിക്കൂർ വരെയാണെങ്കിലും, ദൂരം ആശ്രയിച്ചാവും ഇതില്‍ മാറ്റങ്ങള്‍ വരുത്തുക. റെയില്‍വേയില്‍ നിലവിലുള്ള യാത്രാ ക്രമീകരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍, യാത്രക്കാരുടെ യാത്രാനുഭവത്തില്‍ മാറ്റം വരുത്തുമോ… ഇത് റെയില്‍വേയുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമോ… എന്ന് കാത്തിരുന്ന് കാണാം.

ഈ തെറ്റുകള്‍ ചെയ്യരുത്;ചാറ്റ്ജിപിടിയിലെ ചാറ്റും ഫോട്ടോയും ഒക്കെ ലീക്ക് ആകും

എന്ത് കാര്യങ്ങള്‍ അറിയണമെങ്കിലും ചാറ്റ്ജിപിടിയുടെ സഹായം തേടാറുണ്ടോ? ഫോട്ടോയും സ്വകാര്യ വിവരങ്ങളും ചാറ്റുകളും ഒക്കെ ചാറ്റ്ജിപിടിയുമായി പങ്കുവച്ചിട്ടുണ്ടോ? കാര്യമൊക്കെ നല്ലതുതന്നെ.പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ നടത്തിയ ചാറ്റും നല്‍കിയ ഫോട്ടോയും എല്ലാം മറ്റുള്ളവര്‍ കാണും. ഏതാനും

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്

36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്

അടച്ചുപൂട്ടേണ്ട, ഹോട്ടലുകളിലെ എൽപിജി പ്രതിസന്ധിയിൽ നിർണായക തീരുമാനമെടുത്ത് കേന്ദ്രം; കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ അനുമതി

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ രാജ്യത്തെ ഹോട്ടലുകളിലെ എൽ പി ജി ഗ്യാസ് സിലിണ്ടർ പ്രതിസന്ധിയിൽ പരിഹാരം നിർദ്ദേശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വാണിജ്യ സിലിണ്ടറുകൾക്ക് പകരം കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ റെസ്റ്റോറന്‍റുകൾക്ക് കേന്ദ്രം

ഗസ്റ്റ് ഇൻസ്ട്രകടർ

കൽപ്പറ്റ ഐ.ടി.ഐയിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് സഹിതം മാർച്ച് 13 ന് രാവിലെ 11

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.