വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പിടിഎ, എസ്എംസി , എംപിടിഎ , അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരെല്ലാം ചേർന്ന് ഒരുക്കുന്ന സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ഹഫ്സത്ത് നിർവ്വഹിച്ചു. എസ്എംസി ചെയർമാൻ ഷീജൊ കെ.ജെ, പ്രിൻസിപ്പാൾ മനോജ് കെവി, എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെഎസ്, പ്രോഗ്രാം ഓഫീസർ സുഭാഷ് വിപി, എൻഎസ്എസ് ലീഡർ സിൻസിബിൾ സെബാസ്റ്റ്യൻ, രാധാകൃഷ്ണൻ കെകെ, ജോസ് എൻജെ, സുബീർ ടിഎം, സുനിൽകുമാർ പിവി, ബിന്ദു കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി
പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ







