ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് അഞ്ചിരട്ടിയോളം കൂട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ അടയ്ക്കുന്നതും പെരുന്നാളും അടുത്തുവന്നതോടെ ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. യുഎഇ, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാളിന് പിന്നാലെ ഈസ്റ്ററും വിഷുവും എല്ലാം മുന്നില്‍ക്കണ്ട് പ്രവാസികളെ പിഴിയുകയാണ് വിമാന കമ്പനികള്‍. ഫെബ്രുവരി 15 ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളിലാണ് നിരക്കുവര്‍ധന. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-കരിപ്പൂര്‍ നിരക്ക് വ്യാഴാഴ്ച 21,000 രൂപയായിരുന്നു. വെള്ളിയാഴ്ചയിലെ നിരക്ക് 39,921 രൂപയായി. വിഷുദിനത്തില്‍ ടിക്കറ്റ് ലഭ്യമാണെങ്കിലും ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികള്‍ 43,916 രൂപയാണ് ഈടാക്കുക. കരിപ്പൂര്‍-ദുബായ് നിരക്കും നാലിരട്ടി വര്‍ധിപ്പിച്ചു. 9000-10000-ത്തിനും ഇടയില്‍ ലഭ്യമായിരുന്ന ടിക്കറ്റിന് 33,029 രൂപമുതല്‍ 42,000 രൂപവരെ നല്‍കണം. നെടുമ്പാശേരി, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും വര്‍ധനയുണ്ട്. നിലവില്‍ 10,000-നും 12,000-ത്തിനും ഇടയില്‍ ലഭിച്ചിരുന്ന ടിക്കറ്റിന് 18,070 മുതല്‍ 52,370 രൂപവരെ നല്‍കണം. ദുബായ്-കണ്ണൂര്‍ നിരക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച 31,523 രൂപയാണ് നിരക്ക്. എന്നാല്‍, പെരുന്നാളിന് തൊട്ടടുത്തദിവസം 28-ന് 52,143 രൂപയും വിഷുദിവസം 57,239 രൂപയും നല്‍കണം. ദുബായ് നെടുമ്പാശേരി ടിക്കറ്റ് നിരക്ക് 20-ന് 25,835-ഉം 22-ന് 38,989 രൂപയായി ഉയരും. 30-ന് 49,418 രൂപ നല്‍കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് തിരുവനന്തപുരം നിരക്ക് 29-ന് 62,216 രൂപയാണ്. വിഷുകഴിയുംവരെ 40,000-ത്തിന് മുകളിലാണ് നിരക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ജിദ്ദ-കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം നിരക്കും 39,921 മുതല്‍ 53,575 രൂപവരെയാണ് വര്‍ധന. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നിരക്ക് വര്‍ധനയില്ല. വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉത്സവ നാളുകളില്‍ നാട്ടിലെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. വിമാനക്കമ്പനികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് നിയന്ത്രിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇടപെടുന്നില്ല. സംസ്ഥാനത്തെ എംപിമാരും ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.