കുറ്റ്യാടി: 2011 മുതൽ കഴിഞ്ഞ 14 വർഷങ്ങളായി നിലനിൽക്കുന്ന നാളിതുവരെ പരി
ഹരിക്കാൻ കഴിയാത്ത രാത്രികാല യാത്രാ നിരോധനത്തിന് ശാശ്വത പരിഹാരം ആകുന്ന നിർദിഷ്ട്ട പുറക്കാട്ടിരി കുറ്റ്യാടി മൈസൂർ ദേശീയപാതയോടും കഴിഞ്ഞ 30 വർഷം മുമ്പ് 70% പണി പൂർത്തീകരിച്ച സംസ്ഥാന പദ്ധതിയായ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനോട് അധികൃതർ കാണിക്കുന്ന കടുത്ത അവഗണക്കെ തിരെ ഏപ്രിൽ രണ്ടാം വാരത്തിൽ വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമരം പ്രചരണ വാഹനജാഥ സംഘടിപ്പിക്കുവാൻ കുറ്റ്യാടിയിൽ ചേർന്ന നിർദ്ദിഷ്ട മൈസൂർ ദേശീയപാത സമര പ്രഖ്യാപന കൺവെൻ ഷൻ തീരുമാനിച്ചു.അതിനു മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും വിശദീകര ണ യോഗങ്ങൾ സംഘടിപ്പിക്കുന്നതാണ്. പുറക്കാട്ടിരി മൈസൂർ ദേശീയപാത കേന്ദ്ര ഗവൺമെന്റിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ അറിയിച്ചത് പ്രതീക്ഷക്ക് വക നൽ കുന്നതായി കൺവെൻഷൻ വിലയിരുത്തി മലബാറിൻ്റെ സമഗ്ര വികസനത്തിനും കാർഷിക മേഖല തകർന്നടിഞ്ഞ വയനാടിൻ്റെ ടൂറിസം രംഗത്തുള്ള വളർച്ചക്കും പുനരുദ്ധാരണത്തിനും കാലവർഷക്കെടുതിയിൽ വയനാട് ഒറ്റപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കേണ്ടതാണെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

കോഴിയിറച്ചിക്ക് ‘തീ’ വില, പക്ഷിപ്പനി ഭീഷണി വേറെ; പുതുവത്സരത്തലേന്ന് കേരളത്തിൽ റെക്കോർഡ് വിൽപ്പന, ഒറ്റ ദിവസം വിറ്റത് 32 ലക്ഷം കിലോ
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. 250 രൂപയിലധികമാണ് 1 കിലോ കോഴിയിറച്ചി ലഭിക്കാൻ കേരളത്തിൽ നൽകേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര് കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വില. അതോടൊപ്പം, സംസ്ഥാനത്തെ







