ബാർ ഉടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികളുടെ ഇളവ് നൽകി സംസ്ഥാന സർക്കാർ; നടപടി കേരള ചരിത്രത്തിൽ ആദ്യം

കടുത്ത സാമ്ബത്തിക പ്രതിസന്ധിഘട്ടത്തിലും ബാറുടമകള്‍ക്ക് നികുതി കുടിശ്ശിക ഇനത്തില്‍ കോടികള്‍ ഇളവുനല്‍കി സർക്കാർ. 2005 മുതല്‍ 2021 വരെയുള്ള കുടിശ്ശികകള്‍ക്ക് ആംനസ്റ്റി, പിഴപ്പലിശ എന്നിവയില്‍ വൻ ഇളവ് പ്രഖ്യാപിച്ച്‌ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ, 2005 മുതല്‍ എക്സൈസ് വകുപ്പ് നടത്തിയ ബാർ പരിശോധനകള്‍ പ്രഹസനമായി.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് വരെ ഈ ഇളവ് ലഭിക്കും. ആദ്യമായാണ് സംസ്ഥാനത്ത് ബാറുകള്‍ക്ക് ഇങ്ങനെ ആംനസ്റ്റി നല്‍കുന്നത്. സർക്കാരിന് ബാർ ഉടമകള്‍ അടയ്ക്കാനുള്ള നികുതി കുടിശ്ശികയില്‍ നിന്ന് വലിയൊരു തുക ഒഴിവാക്കി നല്‍കാനാണ് നീക്കം. ഇതോടുകൂടി ബാർ ഉടമകളില്‍ നിന്ന് ഖജനാവിലേക്ക് എത്തേണ്ട നികുതിപ്പണത്തില്‍ ഗണ്യമായ കുറവുണ്ടാകും. ഖജനാവ് നിറയ്ക്കാൻ സാധാരണക്കാരുടെ മേല്‍ അധികനികുതി ഭാരം ചുമത്തുമ്ബോഴാണ് കോടികളുടെ വരുമാനം ഒഴിവാക്കി സർക്കാർ മദ്യവ്യവസായികളെ തലോടുന്നത്. അവർക്ക് കോടികളുടെ ലാഭമുണ്ടാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

ബാർ ഉടമകള്‍ക്ക് ഇത്രയും വലിയ സൗജന്യം ലഭിക്കുന്നത് ഇതാദ്യമാണ്. കൊവിഡ് കാലത്ത് ചില ചെറിയ ഇളവുകള്‍ മാത്രമാണ് മുമ്ബ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ ഇത്രയും വലിയ ഇളവ് നല്‍കുന്നതിന് പിന്നില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഫണ്ട് പിരിവാണെന്ന ആരോപണം ഉയരുന്നുണ്ട്. കൃത്യമായി റിട്ടേണ്‍ ഫയല്‍ ചെയ്ത് നികുതി ഒടുക്കാത്ത ബാറുകള്‍ക്കും പലിശയില്‍ 50 ശതമാനവും പിഴയില്‍ പൂർണമായും ഇളവ് നല്‍കുന്നതിനാണ് നീക്കം. കൃത്യമായി നികുതി അടക്കുന്ന ബാർ ഉടമകളെ കൂടി അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നടപടിയാണിതെന്നും വിലയിരുത്തുന്നുണ്ട്.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു

മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.