കഷണ്ടിയുടെ പേരിൽ ഭാര്യയുടെ പരിഹാസവും, ഉപദ്രവവും; മനസ്സുമടുത്ത ഭർത്താവ് ജീവനൊടുക്കി

യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യയുടെ അവഹേളനവും നിരന്തരമായ ഉപദ്രവുമാണെന്ന് ആരോപണം. കർണാടക ചാമരാജനഗര സ്വദേശിയായ പരശിവമൂർത്തി(32)യുടെ മരണത്തിലാണ് ഭാര്യ മമതയ്ക്കെതിരേ പരാതി ഉയർന്നിരിക്കുന്നത്.തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂർത്തിയെ ഭാര്യ മമത നിരന്തരം അവഹേളിച്ചിരുന്നതായും വ്യാജ സ്ത്രീധനപീഡനക്കേസില്‍ കുടുക്കി ജയിലിലടച്ചതായും പരാതിയിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഇതേകാര്യങ്ങള്‍ വിശദീകരിച്ച്‌ പരശിവമൂർത്തി ആത്മഹത്യാക്കുറിപ്പെഴുതിയിരുന്നതായും റിപ്പോർട്ടുകളില്‍ പറയുന്നു.രണ്ടുവർഷം മുമ്ബാണ് പരശിവമൂർത്തിയും മമതയും വിവാഹിതരായത്. ലോറി ഡ്രൈവറായിരുന്നു പരശിവമൂർത്തി. പരശിവമൂർത്തിയുടെ തലയിലെ മുടി കൊഴിയുന്നതിന്റെ പേരില്‍ ഭാര്യ മമത നിരന്തരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയുംചെയ്തു. ഒരുമിച്ച്‌ പുറത്തുപോകുന്നത് തനിക്ക് നാണക്കേടാണെന്നും പരശിവമൂർത്തി തനിക്ക് ചേർന്ന ഭർത്താവല്ലെന്നുമാണ് യുവതി പറഞ്ഞിരുന്നത്. മറ്റുള്ളവരുടെ മുന്നില്‍വെച്ചും ഇതേകാര്യങ്ങള്‍ പറഞ്ഞ് യുവതി ഭർത്താവിനെ പരിഹസിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു മമത ആഡംബരജീവിതമാണ് ആഗ്രഹിച്ചിരുന്നതെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവതി ഇൻസ്റ്റഗ്രാമില്‍ റീലുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. വിവാഹം കഴിഞ്ഞിട്ടും താലി ധരിക്കാതെയാണ് സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇതിനുപുറമേ വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നതായും പുതിയ വീട് പണിയാൻ നിർബന്ധിച്ചിരുന്നതായും പരാതിയിലുണ്ട്.

മമതയുടെ നിരന്തരമായ മാനസികപീഡനം കാരണമാണ് പരശിവമൂർത്തി ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിനിടെ വ്യാജ സ്ത്രീധനപീഡനക്കേസില്‍ കുടുക്കി മമത ഭർത്താവിനെ ജയിലിലടയ്ക്കുകയുംചെയ്തു. ഒന്നരമാസത്തോളമാണ് ഈ കേസില്‍ പരശിവമൂർത്തി ജയില്‍വാസം അനുഭവിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

യുവാവിന്റെ മരണത്തില്‍ ചാമരാജനഗര റൂറല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.