മുണ്ടക്കൈ-ചൂരല്മല ദുരന്ത ബാധിത പ്രദേശത്തെ സ്കൂള്-കോളേജ് വിദ്യാര്ത്ഥികള്ക്ക് 250 ലാപ്ടോപ്പുകള് വിതരണം ചെയ്യാന് സര്ക്കാര് അനുമതി. ചൂരല്മല സ്പെഷല് സെല്, കുടുംബശ്രീ മിഷന്റെ മൈക്രോ പ്ലാനിലൂടെ ലഭിച്ച അപേക്ഷ പ്രകാരം മൂന്നുവര്ഷം വാറന്റിയുള്ള 42,810 രൂപ വിലയുള്ള 250 ലാപ്ടോപ്പുകള് വിദ്യാര്ത്ഥികള്ക്ക് ലഭ്യമാക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സിഎസ്ആര് ഫണ്ടില് നിന്നും 1.7 കോടി രൂപ പദ്ധതിക്കായി വകയിരുത്തും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







