ജില്ലാ പ്രൊബേഷന് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് കരാറടിസ്ഥാനത്തില് വാഹനം നല്കാന് താത്പര്യമുള്ള വാഹന ഉടമകളില് നിന്നും ടെന്ഡര് ക്ഷണിച്ചു. വാഹനത്തിന് 7 വര്ഷത്തിലധികം പഴക്കം ഉണ്ടാവരുത്. ടെന്ഡറുകള് മാര്ച്ച് 25 ന് ഉച്ചയ്ക്ക് 2.30 വരെ ജില്ലാ പ്രൊബേഷന് ഓഫീസില് നല്കാം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെന്ഡര് തുറക്കും. ഫോണ്- 04936 207157.

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്
ബസ്സില് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു.







