വയനാട് സിവില്‍ സ്റ്റേഷന്‍ പരിസര ത്തും കോടതി പരിസരത്തും ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പകല്‍ സമയത്ത് 50 ഡെസിബെല്ലും രാത്രിയില്‍ 40 ഡെസിബെല്ലിനും ഉയര്‍ന്ന ശബ്ദ പരിധിയുള്ള മെഗാഫോണ്‍ അടക്കമുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍വ്വചിക്കുന്ന പ്രകാരം വിദ്യാലയങ്ങള്‍, കോളേജുകള്‍, ആശുപത്രികള്‍, കോടതികള്‍ എന്നിവയുടെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള സൈലന്റ് സോണില്‍ ശബ്ദ പരിധിക്ക് നിയന്ത്രണമുണ്ട്. കളക്ടറേറ്റ് പരിസരത്തേക്ക് രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും മാര്‍ച്ച് ധര്‍ണ്ണ തുടങ്ങിയ സമരപരിപാടികള്‍ നടത്തുമ്പോള്‍ ഉയര്‍ന്ന ശബ്ദ പരിധിയിലുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായും ഇത് സിവില്‍ സ്റ്റേഷന്‍ ഓഫീസുകളുടെയും കോടതി സമുച്ചയത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ട്രേറ്റ്, കോടതി പരിസരത്ത് ഉയര്‍ന്ന ശബ്ദ പരിധിയുള്ള ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഉത്തരവിറക്കിയത്. ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിഉറപ്പുവരുത്തണം.

പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ അഥവാ TRF: ഇന്ത്യയിൽ അരക്ഷിതാവസ്ഥ വിതയ്ക്കാൻ രൂപീകൃതമായ തീവ്രവാദ സംഘടനയുടെ ചരിത്രവും, ലക്ഷ്യങ്ങളും, അവർ ഇതുവരെ നടത്തിയ ആക്രമങ്ങളുടെയും വിശദാംശങ്ങൾ…
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ചാവേർ ആക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം