കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 9 ശതമാനം പലിശ ഉള്‍പ്പെടെ കുടിശിക അടയ്ക്കാന്‍ മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു. നിബന്ധനകള്‍ക്ക് വിധേയമായി മൂന്നുവര്‍ഷ കാലയളവ് വരെയുള്ള കുടിശികകളാണ് അടയ്ക്കേണ്ടത്. കുടിശ്ശിക വരുത്തിയ എല്ലാ തൊഴിലാളികളും അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04936 206355

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ