വാഹനം പുതുക്കാൻ ഇനി ചെലവ് വർദ്ധിക്കും

തിരുവനന്തപുരം:ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വാഹനങ്ങള്‍ പുതുക്കി രജിസ്റ്റര്‍ ചെയ്യുന്നതിന് ചെലവ് വര്‍ധിക്കും. പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. പുതുക്കിയ നിരക്ക് എല്ലാ വാഹനങ്ങള്‍ക്കും ബാധകമാകും. ഇരുചക്ര വാഹനങ്ങളുടേത് 300 രൂപയില്‍ നിന്ന് ആയിരമായും കാറുകളുടേത് 600 രൂപയില്‍ നിന്ന് 5,000 വുമാക്കിയാണ് ഉത്തരവ് പുറത്തെത്തിയിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് 12,000 മുതല്‍ 18,000 രൂപ വരെയായിരിക്കും ഫീസ് ഉണ്ടായിരിക്കുക. സംസ്ഥാന നികുതികള്‍ ഇതിനെ പുറമെയായിരിക്കും. റോഡ് നികുതിയുടെ പകുതി തുക നല്‍കണം. അതിനോടൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കല്‍ ഫീസും നല്‍കേണ്ടി വരും. വാഹനങ്ങള്‍ പുതുക്കുന്നതിനുള്ള തുക വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവ് നേരത്തെയും മന്ത്രാലയം പുറത്തിറക്കിയിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തിലെ 81ാം വകുപ്പ് അനുസരിച്ചാണ് ഇപ്പോള്‍ തുക വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആ ഉത്തരവ് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. പക്ഷെ പുതിയ നിര്‍ദേശം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിനുക്കിയ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുമ്ബോള്‍ ഏപ്രില്‍ ഒന്ന് മുതല്‍ റോഡ് നികുതി ഉള്‍പ്പെടെ 1350 രൂപ അടയ്ക്കണം. കാറുകള്‍ക്ക് അതിന്റെ ഭാരത്തിന് അനുസരിച്ച്‌ നിലവിലുള്ളതിനേക്കാള്‍ പകുതി വില കൂടി അധികം നല്‍കണം. 6,400 രൂപയാണ് ഇപ്പോള്‍ അടയ്ക്കുന്നതെങ്കില്‍ 9,600 രൂപ ഇനി നല്‍കേണ്ടി വരും. നിലവില്‍ പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കുമ്പോഴും വില്പന നടത്തുമ്പോഴും മോട്ടോര്‍ വാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങിക്കുന്നുണ്ട്. എന്നാല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ തുക നല്‍കാന്‍ ബാധ്യസ്ഥനാണ് എന്നാണ് ഈ നിബന്ധനയില്‍ പറയുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷം അഞ്ച് വര്‍ഷത്തേക്കാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നത്. അറ്റുക്കുറ്റപ്പണി, പെയിന്റിങ് ഉള്‍പ്പെടെ വലിയൊരു തുക തന്നെ വാഹന ഉടമകള്‍ക്ക് അതിനായി വേണ്ടിവരും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.