ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ്;ക്യാമ്പയിന് തുടക്കമായി

മാനന്തവാടി:ലഹരിക്കെതിരെ ഫൗൾ വിളിക്കാം ജീവിതത്തിൽ ഗോൾ അടിക്കാം എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് ലഹരി വിരുദ്ധ കാമ്പയിൻ കിക്ക് ഔട്ട് ഡ്രഗ്സ് കിക്ക് ഓഫ് ലൈഫിന് തുടക്കമായി.ഡോർ ടു ഡോർ ലഹരി വിരുദ്ധ പ്രചാരണം,കലാ കായിക മത്സരങ്ങൾ,സെമിനാറുകൾ,നിയമ സഹായങ്ങൾ,ക്യാമ്പസുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾ,കൗൺസിലിങ് സഹായങ്ങൾ തുടങ്ങി നൂറ് ദിനം നീണ്ടു നിൽക്കുന്ന പരിപാടികളുടെ നിയോജക മണ്ഡലം തല ഉത്ഘാടനം ഡി സി സി ജനറൽ സെക്രട്ടറി പി.വി.ജോർജ് ഉദ്ഘാടനം ചെയ്തു.തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു.പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ഇഫ്ത്താർ മീറ്റിൽ മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സി.അബ്ദുൾ അഷ്റഫ് റംസാൻ സന്ദേശം നൽകി സംസാരിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട,ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിബിൻ മാമ്പള്ളി,മനാഫ് ഉപ്പി,അനീഷ് ജേക്കബ് മണ്ഡലം പ്രസിഡണ്ടുമാരായ ഷക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,ജിജോ വരയാൽ,സുഹൈൽ പുറക്ക,ജിനു സെബാസ്റ്റ്യൻ,വിനീഷ് വി.സി,നിയോജക മണ്ഡലം ഭാരവാഹികളായ ഉനൈസ് ഓ ടി,റോബിൻ ഇലവുങ്കൽ,ഷംസീർ അരണപ്പാറ,ബിബിൻ ജോൺസൻ,സിജോ കമ്മന,കെ എസ് യു ഭാരവാഹികളായ ആതിൽ മുഹമ്മദ്,ആസിഫ് സഹീർ,സിറാജ് ഓ.എസ് അഫ്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.ഇഫ്ത്താറിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.