തിരുനെല്ലി: തിരുനെല്ലി പോത്തു മൂലയിൽ വയോധികയെ കുളത്തിൽ
മരിച്ച നിലയിൽ കണ്ടെത്തി. പോത്തുമൂല ഹരി നിവാസിൽ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു ഇവർ. പിന്നീട് കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്നും നൂറ്റമ്പത് മീറ്ററോളം മാറിയുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനന്തവാടി അഗ്‌നി സുരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







