പ്രിയങ്കാഗാന്ധി എം പി നാളെ മുതല്‍ 29 വരെ മണ്ഡലത്തിലൽ

കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എംപി 27 മുതല്‍ 29 വരെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.45ന്‌ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്ക ഗാന്ധി അവിടെനിന്നും റോഡ് മാർഗം വയനാട്ടിലെത്തും. രാവിലെ പത്തരക്ക് പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് പ്രിയങ്കാഗാന്ധിയുടെ മണ്ഡലത്തിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് 10.50ന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം എം പി ഉദ്ഘാടനം ചെയ്യും. 12.10ന് ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ അങ്ങാടിശ്ശേരി സ്മാര്‍ട്ട് അംഗന്‍വാടി ഉദഘാടനം, അതിരാറ്റുകുന്ന് ജലസേചന പദ്ധതി, ഇരുത്തിലോട്ടുകുന്ന് ചെക്കുഡാം തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രിയങ്ക നിര്‍വഹിക്കും. ഉച്ചക്ക് ഒന്നരക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന വനിതാസംഗമവും, 2.30ന് മുട്ടിൽ ഡബ്ല്യം എം ഒ സ്കൂളിൽ നടപ്പിലാക്കുന്ന വൺസ്കൂൾ വൺ ഗെ
യിം പദ്ധതിയും പ്രിയങ്ക ഉദ്ഘാടനം ചെ
യ്യും. തുടർന്ന് മൂന്നുമണിക്ക്
എലസ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങിലും പങ്കെടുത്ത ശേഷം വൈകിട്ട് അഞ്ചേകാലോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലേക്ക് പോകും. 28ന് രാവിലെ 9.30ന് തലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വികസനപദ്ധതികള്‍ക്ക് എം പി തറക്കല്ലിടും. 10.45ന് എടവക ഗ്രാമപഞ്ചായത്തിലെ വീര ജവാന്‍ തലച്ചിറ ജനീഷ് സ്മൃതിമണ്ഡപം ഉദ്ഘാടനവും, ഉച്ചക്ക് ഒരു മണിക്ക് വടക്കനാട് അമ്പത് ഏക്കര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനവും പ്രിയങ്ക നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യയുടെ കണ്‍വെന്‍ഷനും, മുക്കം മണാശേരി എം എ എം ഒ കോളജിന്റെ പുതിയ ഗ്രൗണ്ടും എം പി ഉദ്ഘാടനം ചെയ്യും. 29ന് ശനിയാഴ്ച രാവിലെ 9.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം 12.30ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉരുള്‍ദുരന്തം അതീജിവിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സകോളര്‍ഷിപ്പ് വിതരണചടങ്ങിലും പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് ശേഷം മൂന്നരക്ക് വണ്ടൂര്‍ കെ ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കുന്ന 29 വീടുകളുടെ താക്കോല്‍ദാനവും, ഭിന്നശേശഷിക്കാര്‍ക്കുള്ള ഏഴ് സ്‌കൂട്ടറുകളുടെ വിതരണവും പ്രിയങ്ക നിര്‍വഹിക്കും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.