അഞ്ചാംപീടിക: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് വിദ്യാർഥികൾ മാതൃകയായി. അഞ്ചാംപീടിക മുനവ്വിറുൽ ഇസ്‍ലാം മദ്റസ വിദ്യാർഥികളായ ഇ. മുഹമ്മദ് ഫർഹാൻ, എ. ജൻസിൽ, പി. മുഹമ്മദ് അദിനാൻ, സി. മുഹമ്മദ് നാസിഹ് എന്നിവരാണ് മാതൃകയായത്. കഴിഞ്ഞദിവസം തേറ്റമല അഞ്ചാംപീടിക റോഡിൽ ഇണ്ടിയേരികുന്ന് റോഡിന് സമീപത്തുനിന്നാണ് വിദ്യാർഥികൾക്ക് വിലപിടിപ്പുള്ള ഫോൺ ലഭിച്ചത്. ഉടൻ ഇവർ വെള്ളമുണ്ട സ്റ്റേഷനിൽ എത്തി പൊലീസിന് ഫോൺ കൈമാറുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയോടെ ഫോണിന്റെ ഉടമസ്ഥരായ സമീപത്തെ കോൺവന്റിലെ സിസ്റ്റർമാർ വെള്ളമുണ്ട സ്റ്റേഷനിൽ എത്തി തങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ആണ് ഇതെന്ന് തിരിച്ചറിയുകയായിരുന്നു. സ്റ്റേഷനിൽവെച്ച് ഫോൺ ഉടമകൾക്ക് കൈമാറി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്