മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് സുൽത്താൻബത്തേരി നഗരസഭ കൗൺസിലർ പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു.ലില്ലി വർഗീസ് മുഖ്യ സന്ദേശം നൽകി.വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതകളെ ആദരിക്കുകയും,ജലദിനത്തിന്റെ ഭാഗമായി തോട് വൃത്തിയാക്കുകയും ചെയ്തു.രാജു, വത്സജോസ്, പുഷ്പലതഎന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്