ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കായിക ഇനങ്ങളില്‍ വേനല്‍ക്കാല പരിശീലന ക്യാമ്പ് നടത്തുന്നു. അഞ്ച് വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍ എട്ടു മുതല്‍ മെയ് 28 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അത്ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ഷട്ടില്‍ തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dscwayanad.org സന്ദര്‍ശിക്കുക. ഫോണ്‍- 04936 202658, 9778471869.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍