വൈത്തിരി: അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുന്ന കുട്ടികൾക്ക് വ്യത്യസ്തമായ സമ്മാനങ്ങളുമായി വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ.
കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെടിച്ചട്ടികളും ചീര വിത്തുകളും വിതരണം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ