മാനന്തവാടി: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയ്യാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് പരിധിയിൽ കാംപയിന്‍ നടത്തി.
കാംപയിന്റെ ഭാഗമായി പ്ലക്കാർഡ് പ്രതിഷേധം, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, വൈസ് പ്രസിഡന്റ് അലി എ.കെ, ട്രഷറർ റഷീദ് ബാലുശ്ശേരി, കമ്മിറ്റിയംഗങ്ങളായ ആലി പി, സാദിഖ് വി, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികൾ തുടങ്ങിയവർ
വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ