കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട് കാരൻ തൂങ്ങിമരിച്ചു. ഗോകുൽ എന്നയാളാണ് മരിച്ചത്. അമ്പലവയൽ നെല്ലാറചാൽ സ്വദേശിയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊ പ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണ ത്തിൽ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടർന്ന് സ്റ്റേഷ നിലെത്തിക്കുകയുമായിരുന്നുവെന്നാണ് ആദ്യം ലഭ്യമാകുന്ന വിവരം. തുട ർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ രാവിലെ യുവാവ് മൂത്രമൊ ഴിക്കാനായി ശുചി മുറിയിലേക്ക് പോകുകയും അവിടെ വെച്ച് തൂങ്ങുക യുമായിരുന്നെന്നാണ് സൂചന. ഉടൻ തന്നെ കൽപ്പറ്റ ലിയോ ആശുപത്രിയി ലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിച്ചിട്ടില്ല.
OPEN NEWSER.COM
WWW.FACEBOOK.COM/OPENNEWSER
9495 032